ജോൺസൺ മാത്യുവിന് കെഎംഎ മാനേജർ ഓഫ് ദി ഇയർ അവാർഡ്

Posted on: July 17, 2018

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജർ ഓഫ് ദി ഇയർ 2018 അവാർഡിന് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വൈസ് പ്രസിഡന്റ് – എച്ച്ആർ ജോൺസൺ മാത്യുവിനെ തെരഞ്ഞെടുത്തു.

കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ കേരള ചീഫ് സെക്രട്ടറി ടോം ജോസ്, ഐഎഎസ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ അലൂമിനിയം കമ്പനി, ടാറ്റാ ടെലി, സോഫ്റ്റ് സിസ്റ്റംസ് എന്നീ കമ്പനികളിലും ജോൺസൺ മാത്യു സേവനം അനുഷ്ഠിച്ചിട്ടുണ്ട്.