മെറീന പോള്‍ ആംകോസ് പ്രസിഡന്റ്

Posted on: July 14, 2018

കൊച്ചി : സംസ്ഥാനത്തെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫ് കേരള (ആംകോസ്)യുടെ പ്രസിഡന്റായി മെറീന പോളിനെ തെരഞ്ഞെടുത്തു.

ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്‌റ്റേറ്റ് അഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനാണ്.

സംഘടനയുടെ വൈസ് പ്രസിഡന്റായി മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജിനെയും സെക്രട്ടറിയായി റോണി മാത്യുവിനെയും ജോയിന്റ് സെക്രട്ടറിയായി കെ.സി ജോര്‍ജിനെയും ട്രഷററായി കെ.ജെ ജോസഫിനെയും തെരഞ്ഞെടുത്തു.