ശ്യാം ശ്രീനിവാസന് മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

Posted on: July 7, 2018

 

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) ഈ വര്‍ഷത്തെ മാനേജ്‌മെന്റ് ലീഡര്‍ ഷിപ്പ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സമ്മാനിച്ചു.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കുമിഞ്ഞുകൂടുന്ന മാലിന്യമാണെന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടേം ജോസ് പറഞ്ഞു.

മാലിന്യമുക്തമായ കേരളത്തിന് കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതാ (സി എസ് ആര്‍) ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണെന്നും കെ എം എയ്ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം പുറന്തള്ളുന്ന മാലിന്യം എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് നല്ല മാതൃകകള്‍ സൃഷ്ടിക്കാന്‍ കെ എം എ പോലുള്ള സംഘടനകള്‍കള്‍ക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കനറാ ബാങ്ക് ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍ പറഞ്ഞു.

ഐ.ടി. ലീഡര്‍ഷിപ്പ് അവാര്‍ഡ് മാര്‍ലാബ്‌സിന്റെ സ്ഥാപകനും സിഇഒയുമായ സിബി വടക്കേക്കരയ്ക്ക് വേണ്ടി സഹോദരനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ.വി.എ. ജോസഫ് ഏറ്റു വാങ്ങി.

കെ.എം.എ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യഷ വഹിച്ചു. ജോമോന്‍ കെ. ജോര്‍ജ് സ്വാഗതവും സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.