ആലിയ ഭട്ട് ഫ്രാങ്ക്ഫിൻ ഏവിയേഷൻ ബ്രാൻഡ് അംബാസഡർ

Posted on: June 10, 2018

കൊച്ചി : ബോളിവുഡ് താരം ആലിയ ഭട്ടിനെ ഇന്ത്യയിലെ പ്രമുഖ എയർഹോസ്റ്റസ് പരിശീലന സ്ഥാപനമായ ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയർഹോസ്റ്റസ് ട്രെയിനിംഗ് ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. എയർഹോസ്റ്റസ് പരിശീലനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫ്രാങ്ക്ഫിൻ, എയർഹോസ്റ്റസ് കൂടാതെ ഫ്‌ളൈറ്റ് സ്റ്റൂവാർഡ്‌സ്, ഗ്രൗണ്ട് ഹോസ്റ്റസ്, എയർലൈനുകളിൽ എയർ ടിക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്‌സ്, ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്‌സ്, ട്രാവൽ വ്യവസായം, കസ്റ്റമർ സർവീസ് ഇൻഡസ്ട്രീസ് തുടങ്ങിയ മേഖലകളിൽ തൊഴിൽ തേടാൻ ആഗ്രഹിക്കുന്നവർക്കും വൊക്കേഷണൽ ട്രെയിനിങ് നൽകുന്നുണ്ട്. ഇന്ത്യയിലുടനീളം രാജ്യാന്തര അവസരങ്ങൾ തേടുന്നതിന് ഉദ്യോഗാർത്ഥികളെ ശാക്തീകരിക്കുന്നു.

പാഠ്യപദ്ധതി, അധ്യാപനം, നൂതനമായ പ്രോഗ്രാമുകൾ തുടങ്ങിയവയിലൂടെ എയർഹോസ്റ്റസ് പരിശീലനത്തിൽ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന അംഗീകാരം നേടിയ ഫ്രാങ്ക്ഫിൻ, ഏവിയേഷൻ രംഗത്ത് മാത്രമല്ല, ഹോസ്പിറ്റാലിറ്റി, ട്രാവൽ മാനേജ്‌മെന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിലും അതുല്ല്യ പാത വെട്ടിതുറന്നിട്ടുണ്ടെന്ന് ഫ്രാങ്ക്ഫിൻ ഏവിയേഷൻ സർവീസസ് ചെയർമാൻ കെ.എസ്. കോഹ്‌ലി പറഞ്ഞു.