മന്നു സന്ധുവിന് എക്‌സപ്ഷൻ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: May 23, 2018

കൊച്ചി : നടിയും മോഡലും ആക്ടിവിസ്റ്റുമായ മന്നു സന്ധുവിന് എക്‌സ്പ്ഷൻ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം. നടിയും മോഡലും എന്നതിലേറെ ഒരു പരിസ്ഥിതി പ്രചാരക കൂടിയായാണ് മന്നു സന്ധു. ഡൽഹിയിൽ സംഘടിപ്പിച്ച വനിതാ സാമ്പത്തിക ഫോറത്തിൽ വെച്ച് പുരസ്‌കാരം. സമ്മാനിച്ചു.

അടുത്തിടെ ദിയാ മിസ്രയുമായി ചേർന്ന് ദാദർ ബീച്ച് പ്രചാരണത്തിലും മന്നു സന്ധു സജീവമായിരുന്നു. വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുന്നതിനെക്കുറിച്ചും മുംബൈയിൽ മരങ്ങൾ നടുന്നതിനെക്കുറിച്ചും ബോധവത്ക്കരണം നടത്തുമെന്ന് മന്നു സന്ധു പ്രതിജ്ഞ ചെയ്തിരുന്നു. നാൽപ്പതിലേറെ മേഖലകളിലായി അഞ്ഞൂറിലേറെ സെഷനുകളാണ് ഡൽഹിയിൽ നടത്തിയ വനിതാ സമ്പത്തിക ഫോറത്തിൽ സംഘടിപ്പിച്ചത്.