സുദീപ് ഘോസ് വിഐപി ഇൻഡസ്ട്രീസ് സിഇഒ

Posted on: April 11, 2018

മുംബൈ : ഏഷ്യയിലെ പ്രമുഖ ലഗേജ് നിർമ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസിന്റെ സിഇഒ ആയി സുദീപ് ഘോസ് നിയമിതനായി. 2013 ൽ വിഐപിയിൽ ചേർന്ന അദ്ദേഹം വിൽപന വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. മുമ്പ് സാംസൊണൈറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

കമ്പനിയുടെ വളർച്ചയ്ക്കു സഹായകമായ തന്ത്രങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുവാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതുന്നതായി വൈസ് ചെയർപേഴ്‌സണും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാധികാ പി രാമൻ പറഞ്ഞു.