രഞ്ചൻ മൊഹാപത്ര ഇന്ത്യൻ ഓയിൽ എച്ച് ആർ ഡയറക്ടർ

Posted on: February 20, 2018

ന്യൂഡൽഹി : രഞ്ചൻ കുമാർ മൊഹാപത്ര ഇന്ത്യൻ ഓയിൽ കോർപറേഷൻ ഹുമൻ റിസോഴ്‌സസ് ഡയറക്ടറുമായി ചുമതലയേറ്റു. നേരത്തെ പശ്ചിമ ബംഗാൾ ഓഫീസിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പിലാനി ബിറ്റ്‌സിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ രഞ്ചൻ കുമാർ, ഭുവനേശ്വർ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1987 ൽ ഇന്ത്യൻ ഓയിലിൽ ചേർന്നു.

ടെർമിനൽ ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഇന്ത്യൻ ഓയിലിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിഎസ് 5 ബിഎസ് 4 ഗുണമേന്മയുള്ള ഓട്ടോ ഇന്ധനത്തിന്റെ മുഖ്യ ശിൽപികളിലൊരാളാണ് മൊഹാപത്ര. മഹാരാഷ്ട്രയിൽ ഓഫീസിൽ ഓപ്പറേഷൻസിന്റെ തലവനായിരുന്ന 2010-2012 കാലയളവിലാണ് മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ബൾക്ക് സ്റ്റോറേജ് ടെർമിനലുകളും ഡിപ്പോകളും സ്ഥാപിതമായത്.

കമ്പനിയുടെ വിദേശ സബ്‌സിഡിയറിയായ ഇന്ത്യൻ ഓയിൽ മൗറിഷ്യസിന്റെ മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ സംസ്ഥാന ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് പ്രധാൻമന്ത്രി ഉജ്വല യോജന പദ്ധതിയിൽ പ്രതിദിനം 9000 പുതിയ പാചക വാതക കണക്ഷനുകളാണ് അദേഹം നൽകിയത്. 116 ദിവസം കൊണ്ട് 10.5 ലക്ഷം പാചക വാതക കണക്ഷൻ നൽകി മൊഹാപത്ര റെക്കോർഡ് സൃഷ്ടിച്ചു.