ബി. വി. രാമഗോപാൽ ഇന്ത്യൻ ഓയിൽ റിഫൈനറീസ് ഡയറക്ടർ

Posted on: February 16, 2018

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറീസ് ഡയറക്ടറായി ബി. വി. രാമഗോപാൽ നിയമിതനായി. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായ പാനിപ്പട്ട് റിഫൈനറി ആന്റ് പെട്രോ കെമിക്കൽസ് കോംപ്ലക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്നും കെമിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അദേഹം 1982 ൽ ഇന്ത്യൻ ഓയിലിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനിയായി് ജോലിയിൽ പവേശിച്ചു. എണ്ണ ശുദ്ധീകരണ മേഖലയിൽ രാമഗോപാലിനുള്ളത്. പാനിപ്പട്ട് റിഫൈനറിയും നാഫ്ത ക്രാക്കർ പ്ലാന്റും രാമഗോപാലിന്റെ കാലത്ത് വൻ നേട്ടമാണ് കൈവരിച്ചത്.

ജപ്പാനിലെ മാരുബേനിയുടെയും ഇന്ത്യൻ ഓയിലിന്റെയും സംയുക്തസംരംഭമായ ഇന്ത്യൻ സിന്തറ്റിക് റബർ പ്രൈവറ്റ്് ലിമിറ്റഡ്, തായ്‌വാൻ സിന്തറ്റിക് റബർ കോർപ്പറേഷൻ എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഷ്ടത്തിലായിരുന്ന ഈ കമ്പനികളെ 2015-2016 മുതൽ ലാഭത്തിലാക്കാനും രാമഗോപാലിനു കഴിഞ്ഞു.