ഷഫീന യൂസഫലിക്ക് ഇന്തോ – അറബ് വനിത സംരംഭക പുരസ്‌കാരം

Posted on: January 29, 2018

അബുദാബി : ടേബിൾസ് ഗ്രൂപ്പ് സ്ഥാപകയും ചെയർപേഴ്‌സണുമായ ഷഫീന യൂസഫലിക്ക് ഇന്തോ-അറബ് വനിതസംരംഭക പുരസ്‌കാരം. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന കമോൺ കേരള പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാരം.

പ്രാദേശിക സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും സംഭാവനകൾ നൽകുന്നവർക്കുള്ളതാണ് ഇന്തോ – അറബ് വനിത സംരംഭക പുരസ്‌കാരം. ശൈഖ അംന അൽ നുഐമി, റാഷ അൽ ധൻഹാനി, ലിസ മയാൻ, ഡോ. റീന അനിൽകുമാർ എന്നിവരാണ് മറ്റ് ജേതാക്കൾ. ഇന്ത്യയിലും അറബ് വാണിജ്യവ്യവസായ രംഗങ്ങളിലുള്ള പ്രമുഖരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഇത്തരം അംഗീകാരങ്ങൾ ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നിർവഹിക്കാനുള്ള പ്രചോദനം നൽകുന്നതായി ഷഫീന യൂസഫലി പറഞ്ഞു.