കൗസ്തുഭ് സൊണാൽക്കർ എസാർ ഫൗണ്ടേഷൻ സിഇഒ

Posted on: January 28, 2018

മുംബൈ : എസാർ ഫൗണ്ടേഷൻ എച്ച്ആർ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി കൗസ്തുഭ് സൊണാൽക്കറെ നിയമിച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചീഫ് പീപ്പിൾ ഓഫീസറായിരുന്നു.

പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും പേഴ്‌സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും എംഎസ്‌സിയും കരസ്ഥമാക്കിയിട്ടുണ്ട്. സിഐപിഡി (യുകെ) സിപിഎച്ച്ആർ (ഓസ്‌ട്രേലിയ) എന്നിവയിലെ ചാർട്ടേഡ് ഫെല്ലോയാണ്.

പ്രമുഖ കമ്പനികളിൽ 20 വർഷത്തെ പ്രവൃത്തി പരിചയമുള്ള കൗസ്തുഭ് രണ്ടാം തവണയാണ് എസാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. എസാർ എനർജിയിൽ വർഷങ്ങളോളം പ്രവർത്തിച്ചു. പിഡബ്ല്യുസിയിൽ സീനിയർ പാർട്ണറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.