അഭയ പ്രസാദ് ഹോട്ട ഫെഡറൽ ബാങ്ക് ഡയറക്ടർ

Posted on: January 22, 2018

കൊച്ചി : ഫെഡറൽ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുളള ഡയറക്ടറായി അഭയ പ്രസാദ് ഹോട്ടയെ നിയമിച്ചു. 2009 മുതൽ 2017 വരെ നാഷ്ണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായിരുന്ന ഇദ്ദേഹം വിജയ ബാങ്കിന്റെയും ആന്ധ്ര ബാങ്കിന്റെയും ആർബിഐ നോമിനി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഐഡിബിഐ ഇൻടെക് ലിമിറ്റഡിന്റെയും, മോട്ടിലാൽ ഓസ്‌വാൾ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെയും, ട്രാൻസാക്ഷൻ അനലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു.