ഡോ ജയശങ്കർ ആർ നായർക്ക് ഐബിഎം അവാർഡ്

Posted on: January 17, 2018

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരളയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ ജയശങ്കർ ആർ നായർക്ക് 20 ലക്ഷം രൂപയുടെ ഐബിഎം അവാർഡ്. കാർഷിക മേഖലയിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗവേഷണം ഏകോപിപ്പിക്കുന്നതിനാണ് പുരസ്‌കാരം

ഐബിഎം ഷെയേർഡ് യൂണിവേഴ്‌സിറ്റി റിസർച്ച് അവാർഡ് കാർഷികോത്പാദനത്തിൽ ഐബിഎംന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോം ആയ ബ്ലൂമിക്‌സ് ഏകോപിപ്പിക്കുന്നതിനുള്ള പഠനത്തിന് വിനിയോഗിക്കും. ഈ മേഖലയിൽ ഡോ ജയശങ്കർ നടത്തിയിട്ടുള്ള ഗവേഷണ മികവ് കണക്കിലെടുത്താണ് 35,000 ഡോളറിന്റെ ഈ അംഗീകാരം. ഐഐഐടിഎം-കെ യിലെ സി.വി. രാമൻ ലബോറട്ടറി ഓഫ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സിൽ കോർഡിനേറ്ററാണ് അദേഹം.