അനുരാഗ് ബത്രക്ക് മീഡിയ ലീഡർ പുരസ്‌കാരം

Posted on: December 28, 2017

കൊച്ചി : ബിസിനസ് വേൾഡ് ആൻഡ് എക്‌സ്‌ചേഞ്ച് 4 മീഡിയ ഗ്രൂപ്പ് ചെയർമാനും എഡിറ്റർ ഇൻ ചീഫുമായ അനുരാഗ് ബത്രക്ക് ടിവി ഫൈവ് നെറ്റ്‌റ്വർക്കിന്റെ മീഡിയ ലീഡർ ഓഫ് ദി ഇയർ അവാർഡ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറി. സ്യുവൻ ലൈഫ് സയൻസസ് ചെയർമാനും സിഇഒയുമായ ജസ്തി വെങ്കട്ട് അധ്യക്ഷനായ ജൂറിയാണ് അനുരാഗ് ബത്രയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി നര ലോകേഷ്, കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ബിസിനസ് ജേണലിസത്തിൽ മികച്ച ഒരു ടീമിനെ നയിക്കാൻ സാധിച്ചതാണ് തന്റെ ഭാഗ്യമെന്നും ഈ ടീമിന് കൂടിയുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും അനുരാഗ് ബത്ര പറഞ്ഞു.

TAGS: Anurag Batra |