ബാബാ രാംദേവിന് ഇംപാക്ട് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: December 18, 2017

കൊച്ചി : ബാബാ രാംദേവിന് 2017 ലെ ഇംപാക്ട് പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം. എക്‌സ്‌ചേഞ്ച് 4 മീഡിയ ഗ്രൂപ്പാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പതഞ്ജലി സ്ഥാപിച്ച് എഫ്എംസിജി മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് മികച്ച മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്‌കാരം.

ബിസിനസ് മേഖലയിൽ നവീന ആശയങ്ങൾ അവതരിപ്പിച്ച് മുന്നേറുന്നവർക്കായി നൽകുന്നതാണ് അവാർഡ് എന്ന് എക്‌സ്‌ചേഞ്ച് ഫോർ മീഡിയ എഡിറ്റർ ഇൻ ചീഫ് അനുരാഗ് ബാത്ര പറഞ്ഞു.