അദീബ് അഹമ്മദിന് എന്റർപ്രണർ ഓഫ് ദി ഇയർ പുരസ്‌കാരം

Posted on: November 9, 2017

ന്യൂഡൽഹി : ടേബിൾസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന് ഇന്ത്യൻ ഫ്രാഞ്ചൈസി അസോസിയേഷന്റെ എന്റർപ്രണർ ഓഫ് ദി ഇയർ പുരസ്‌കാരം. വാണിജ്യ വ്യവസായ രംഗങ്ങളിൽ കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളാണ് അദീബ് അഹമ്മദിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഡൽഹിയിൽ നടന്ന ഫ്രാഞ്ചൈസി അവാർഡ്സ് 2017 ൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും എന്റർപ്രണർ ഇന്ത്യ മാഗസിൻ എഡിറ്റർ റീത്തു മാറിയയും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.

ലുലു ഗ്രൂപ്പിന്റെ റീട്ടെയ്ൽ വിഭാഗമായ ടേബിൾസിന് പുറമെ വിവിധ രാജ്യങ്ങളിലായി 170 ശാഖകളുള്ള ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിന്റെയും ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിംഗ്‌സിന്റെയും മേധാവിയാണ് അദീബ് അഹമ്മദ്.