എസ്. ജയസൂര്യൻ റബർ ബോർഡ് വൈസ് ചെയർമാൻ

Posted on: October 11, 2017

കോട്ടയം : ബിജെപി സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ റബർ ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു ചേർന്ന റബർ ബോർഡിൻറെ 175-ാമത് യോഗമാണ് അദേഹത്തെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തത്.

പാലാ വിളക്കുമാടം കൊണ്ടൂപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ പാലാ പുളിക്കൽ കുടുംബാംഗം താരാസെൻ. മക്കൾ : ദ്രൗപദി, വൈഷ്ണവി. വിയാസ് സിവിൽ സർവീസ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറും വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാനുമാണ്.

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും അണ്ണാമല യൂണിവേഴ്‌സിറ്റിയുടെയും ഗസ്റ്റ് ഫാക്കൽട്ടി അംഗം, കേരള മാനേജ്‌മെന്റ് അസോസിയേഷൻ അംഗം, രാഷ് ട്രീയ സേവാ ഭാരതിയുടെ നാഷണൽ ട്രെയിനേഴ്‌സ് ട്രെയിനർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.