സുനിൽ അഗർവാൾ എംഎഎസ്എസ്എംഎ പ്രസിഡന്റ്

Posted on: October 5, 2017

മുംബൈ : മെറ്റൽസ് & സ്റ്റെയിൻലെസ് സ്റ്റീൽ മെർച്ചന്റ്‌സ് അസോസിയേഷൻ (എംഎഎസ്എസ്എംഎ) പ്രസിഡന്റായി സുനിൽ അഗർവാളിനെ തെരഞ്ഞെടുത്തു. വിനോദ് കുക്ക്‌വേർ ഡയറക്ടറാണ്. പ്രഫുൽ ഷാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സുനിൽ അഗർവാൾ ചുമതലയേൽക്കുന്നത്.

സ്‌റ്റെയിൻലെസ് സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചയിൽ ഭാഗഭാക്കാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സുനിൽ അഗർവാൾ പറഞ്ഞു. വിനോദ് കുക്ക് വേർ 30 വർഷത്തിലേറെയായി എംഎഎസ്എസ്എംഎയുമായി സഹകരിച്ചുവരുന്നു. വിനോദ് കുക്ക്‌വേറിന്റെ സ്ഥാപകൻ രാജാറാം അഗർവാൾ എംഎഎസ്എസ്എംഎയുടെ മുൻ പ്രസിഡന്റായിരുന്നുവെന്നും സുനിൽ അഗർവാൾ അനുസ്മരിച്ചു.