അജയ് തോമസ് കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് ജനറൽ മാനേജർ

Posted on: September 29, 2017

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് ഫിനാൻഷ്യൽ കൺട്രോൾ ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ജനറൽ മാനേജരായി അജയ് തോമസ് നിയമിതനായി. കുവൈറ്റിലെ പ്രമുഖ ഇസ്‌ലാമിക് ബാങ്കായ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന് 28 ശാഖകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ അജയ് തോമസ് നേരത്തെ പ്രൈസ് വാട്ടർഹൈസ് കൂപ്പേഴ്‌സിലും ഡിലോയിറ്റി & ടച്ചിയിലും പ്രവർത്തിച്ചിട്ടുണ്ട്.

തൊടുപുഴ മുണ്ടക്കാട്ട് അഡ്വ. എം. എം. തോമസിന്റെയും പ്രഫ. കൊച്ചുത്രേസ്യയുടെയും മകനാണ്. ഭാര്യ : ഗ്രേസ്. മക്കൾ : തോമസ്, തെരേസ (ഇരുവരും കുവൈറ്റ് ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥികൾ).