പി.ആർ. ശേഷാദ്രി കരൂർ വൈശ്യ ബാങ്ക് എംഡി

Posted on: September 4, 2017

കോയമ്പത്തൂർ : കരൂർ വൈശ്യ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പി.ആർ. ശേഷാദ്രി ചുമതലയേറ്റു. ലണ്ടനിലെ ബിഎഫ്‌സി ബാങ്ക് സിഇഒയായിരുന്നു.

സിറ്റി ബാങ്കിലൂടെ ബാങ്കിംഗ് രംഗത്ത് എത്തിയ ശേഷാദ്രിക്ക് ഈ രംഗത്ത് 25 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്. ഡൽഹി കോളജ് ഓഫ് എൻജിനീയറിംഗ്, ഐഐഎം ബാംഗ്ലൂർ അലുംമ്‌നിയാണ്.