രൂപ പുരുഷോത്തമൻ ടാറ്റാ സൺസ് ചീഫ് ഇക്കണോമിസ്റ്റ്

Posted on: August 28, 2017

മുംബൈ : ടാറ്റാ സൺസിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി രൂപ പുരുഷോത്തമൻ നിയമിതയായി. അമേരിക്കൻ മലയാളിയായ രൂപ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും.

അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഗോൾഡ്മാൻ സാക്‌സിലും എവർസ്‌റ്റോൺ കാപ്പിറ്റലിലും പ്രവർത്തിച്ചിട്ടുണ്ട്.