മെൽവിൻ റെഗോ സിൻഡിക്കേറ്റ് ബാങ്ക് എംഡി

Posted on: July 4, 2017

മംഗലുരു : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മെൽവിൻ റെഗോയെ കേന്ദ്രസർക്കാർ നിയമിച്ചു. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാനാണ്.

ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, ഐഡിബിഐ ഹോംഫിനാൻസ് സിഇഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മെൽവിൻ റെഗോ ജൂലൈ ഒന്നിന് ചുമതലയേറ്റതായി സിൻഡിക്കേറ്റ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.