വിനയ് ദുബെ ജെറ്റ് എയർവേസ് സിഇഒ

Posted on: June 3, 2017

കൊച്ചി : ജെറ്റ് എയർവേസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിനയ് ദുബെയെ നിയമിച്ചു. ഡെൽറ്റാ എയർലൈൻസിന്റെ ഏഷ്യാ പസിഫിക്ക് വൈസ് പ്രസിഡന്റായിരുന്നു. ജെറ്റ് എയർവേസിൽ നിർണായക ചുമതല ഏൽപ്പിച്ചതിൽ അഭിമാനമുണ്ടെന്നും ഇത്തിഹാദുമായുള്ള സഹകരണം ശക്തിപ്പെടുത്തി ജെറ്റ് എയർവേസിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയായിരിക്കും പ്രധാന ലക്ഷ്യമെന്ന് ദുബെ പറഞ്ഞു.

ദുബെയുടെ കീഴിൽ 2007 മുതൽ ഡെൽറ്റാ എയർലൈൻസ് ഏറ്റവും വലിയ പ്രീമിയർ കാരിയറുകളിൽ ഒന്നായി വളർന്നു. നെറ്റ്‌വർക്ക്, പാർട്ണർ, ഉപഭോക്തൃ അടിത്തറ തുടങ്ങിയ വികസനത്തിലൂടെ ഡെൽറ്റ എയർലൈൻസിന്റെ ഏഷ്യാ പസിഫിക്ക് ബിസിനസ് വരുമാനം വർധിപ്പിച്ചു. മുമ്പ് ഡെൽറ്റ ടെക്്‌നോളജിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറും സിഇഒയുമായിരുന്നു. നോർത്ത്‌വെസ്റ്റ് എയർലൈൻസ് ഏറ്റെടുക്കലിനു പിന്നിൽ പ്രവർത്തിച്ചത് ദുബെയായിരുന്നു.