ടി. രാജശേഖർ എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ

Posted on: April 9, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ മാർക്കറ്റിംഗ് ഡയറക്ടറായി ടി. രാജശേഖറിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എൽഎല്ലിൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റായിരുന്നു.

കോയമ്പത്തൂരിലെ ഭാരതിയാർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ഓൺട്രപ്രെന്യേർ ഡെവലപ്പ്‌മെന്റിൽ (ബിഎസ്എംഇഡി) നിന്ന് എംബിഎ പഠനത്തിനുശേഷം കോയമ്പത്തൂർ വയർഫിൻ ഇൻഡസ്ട്രീസിൽ മാനേജ്‌മെന്റിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. സോൾ ഫാർമസ്യൂട്ടിക്കൽസിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിസ്ട്രിക്റ്റ് മാനേജർ, ഏരിയ സെയിൽസ് മാനേജർ എന്നീ തസ്തികകളിൽ ഏഴുവർഷം പ്രവർത്തിച്ചു. 1998 ഓഗസ്റ്റിൽ എച്ച്എൽഎല്ലിൽ അസിസ്റ്റന്റ് മാനേജരായി ചേർന്നു. സ്ഥാപനത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. എച്ച്എൽഎല്ലിന്റെ വ്യക്തിശുചിത്വ, ഫാർമസ്യൂട്ടിക്കൽസ്, റീട്ടെയ്ൽ വ്യവസായങ്ങൾ തുടങ്ങുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.

ഭാര്യ ഡോ. ഇ. പ്രിയ (അസിസ്റ്റന്റ് പ്രഫസർ, സായ്‌റാം എൻജിനീയറിംഗ് കോളജ് ചെന്നൈ). രണ്ട് മക്കളുണ്ട്.