അചൽ കുമാർ ഗുപ്ത സൗത്ത് ഇന്ത്യൻ ബാങ്ക് അഡീഷണൽ ഡയറക്ടർ

Posted on: January 20, 2017

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി അചൽ കുമാർ ഗുപ്ത നിയമിതനായി. ഉന്നതതല കോർപറേറ്റ് ക്രെഡിറ്റ്, ട്രഷറി മാനേജ്‌മെന്റ് തുടങ്ങിയ ബാങ്കിംഗ് മേഖലകളിൽ ഗുപ്തയ്ക്ക് നാല്പതിൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപറേറ്റ് അക്കൗണ്ട്‌സ് ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ, എസ് ബി ഐ മ്യൂച്വൽഫണ്ട് മാനേജിംഗ് ഡയറക്ടർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയുടെ മാനേജിംഗ് ഡയറക്ടർ, ഐഎഫ്‌സിഐ വോൾടൈം ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചുണ്ട്.