രാംകുമാർ മേനോൻ ഇന്ത്യൻ ജൂണിയർ ചേംബർ ദേശീയ അദ്ധ്യക്ഷൻ

Posted on: January 10, 2017

ബംഗലുരു: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ തലപ്പത്ത് മലയാളി തിളക്കം. ജേസിഐ ഇന്ത്യയുടെ 62 ാമത്തെയും കേരളത്തിൽ നിന്നുള്ള നാലാമത്തെയും ദേശീയ അധ്യക്ഷനായി രാംകുമാർ മേനോൻ (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം തിരൂർ കടലമ്പത്തൂർ മുരളീമേനോൻ -നാണിക്കുട്ടി ദമ്പതികളുടെ മകനാണ്. 2016 ഡിസംബർ 27 മുതൽ 30 വരെ ബംഗലുരു ദേവനഹള്ളിയിൽ നടന്ന ജേസിഐ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിലാണ് എൻജിനീയറായ രാംകുമാർ മേനോനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ജേസിഐ കൊച്ചിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദേഹം.

രാജ്യത്തെ 3000 ലേറെ സർക്കാർ സ്‌കൂളുകളിൽ ആർ. ഓ. പ്ലാന്റുകൾ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുളള സുജൽ പദ്ധതി 2017 ൽ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെക്കുന്ന വേളയിൽ രാംകുമാർ മേനോൻ
അറിയിച്ചു.