എം എ യൂസഫലിക്ക് ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്

Posted on: December 31, 2016

തിരുവനന്തപുരം : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി രണ്ടിന് രാവിലെ പത്തിന് പട്ടം സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അവാർഡ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അമിക്കോസ് പ്രസിഡന്റ് കെ. ജയകുമാർ, വൈസ് പ്രസിഡന്റ് ജഗദീഷ് തുടങ്ങിയവർ പങ്കെടുക്കും.

മാർ ഈവാനിയോസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ആണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മോൺ. ഡോ. മാത്യു മനക്കരക്കാവിൽ, ഇ.എം. നജീബ്, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജിജി തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.