രഹിൽ അൻസാരി ഔഡി ഇന്ത്യ മേധാവി

Posted on: December 17, 2016

മുംബൈ : ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ മേധാവിയായി രഹിൽ അൻസാരിയെ നിയമിച്ചു. രഹിൽ ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കും. ജോ കിംഗിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണിത്.

രഹിൽ അൻസാരി ഇപ്പോൾ ജർമ്മനിയിൽ ഔഡി ജെനുവിൻ പാർട്‌സിന്റെ ഗ്ലോബൽ പ്രൈസിംഗ് മേധാവിയാണ്. നേരത്തെ ഔഡി ഇന്ത്യയുടെ നെറ്റ് വർക്ക് ഡെവലപ്‌മെന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.