ടി. എസ്. അനന്തരാമൻ കാത്ത്‌ലിക് സിറിയൻ ബാങ്ക് ചെയർമാൻ

Posted on: December 1, 2016

t-s-anantharaman-big

കൊച്ചി : കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ പുതിയ ചെയർമാനായി പ്രമുഖ നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ ടി.എസ്. അനന്തരാമൻ ഇന്ന് ചുമതലയേൽക്കും. അനന്തരാമൻ ഇപ്പോൾ സി എസ് ബിയുടെ ഡയറക്ടറാണ്.

കാത്ത്‌ലിക് സിറിയൻ ബാങ്കിന് ധാരാളം മൂലധനം കിട്ടാൻ സാധ്യതകളുണ്ടെന്ന് അനന്തരാമൻ പറഞ്ഞു. മാത്രമല്ല ബാങ്ക് വലിയ വളർച്ചകൈവരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്ഥാനമൊഴിയുന്ന ചെയർമാൻ എസ്. സന്താനകൃഷ്ണൻ ഡയറക്ടറായി തുടരും.