സിബി സെബാസ്റ്റ്യൻ സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് ഇന്ത്യ മേധാവി

Posted on: November 23, 2016

siby-sebastian-sbm-big

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് (എസ്ബിഎം) ഇന്ത്യ ഓപറേഷൻസ് ചീഫ് എക്‌സിക്യൂട്ടീവായി മലയാളിയായ സിബി സെബാസ്റ്റ്യൻ ചുമതലയേറ്റു. രാജ്യാന്തര വികസനത്തിന്റെ ഭാഗമായി 1994ൽ മുംബൈ, ചെന്നൈ, ഹൈദരാബാദ്, രാമചന്ദ്രപുരം എന്നിവിടങ്ങളിൽ നാലു ബ്രാഞ്ചുകളുമായാണ് എസ്ബിഎം ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഭാവിയിലേക്ക് എസ്ബിഎമ്മിനെ വളർത്തുകയാണ് തന്റെ ഉത്തരവാദിത്വമെന്നും ബോർഡിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും സിബി സെബാസ്റ്റ്യൻ പറഞ്ഞു.

ബാങ്കിംഗ്-സാമ്പത്തിക സേവന രംഗത്ത് 20 വർഷത്തെ പരിചയമുള്ള സിബി ഐസിഐസിഐ ബാങ്കിൽ നിന്നാണ് എസ്ബിഎം ഗ്രൂപിലേക്കെത്തുന്നത്. ഐസിഐസിഐ ഹൗസിംഗ് ഫിനാൻസ്, കൊടക്ക് മഹീന്ദ്ര, ഡിലോയ്റ്റ് ഹസ്‌ക്കിൻസ് ആൻഡ് സെൽസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.