മഞ്ജു സാറാ രാജൻ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ

Posted on: November 21, 2016

manju-sara-rajan-big

കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ ആയി മഞ്ജു സാറാ രാജനെ നിയമിച്ചു. കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുൾപ്പെട്ട ട്രസ്റ്റി ബോർഡ് കഴിഞ്ഞയാഴ്ച നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. ഡിസംബർ 12 ന് ആരംഭിക്കുന്ന ബിനാലെ മൂന്നാം പതിപ്പിന് മുന്നോടിയായാണ് പുതിയ സിഇഒ നിയമനം.

മഞ്ജു സാറാ രാജൻ കഴിഞ്ഞ ഫെബ്രുവരിയിൽ കെബിഎഫിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിക്കപ്പെട്ടിരുന്നു. സിഡ്‌നിയിലെ മാക്വെയർ യൂണിവേഴ്‌സിറ്റിയിൽനിന്നു ജേണലിസം ബിരുദം നേടിയ മഞ്ജു ഹോംഗ്‌ങ്കോംഗിൽ ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ കൂടിയാണ്.