സി വി ആർ രാജേന്ദ്രൻ കാത്തലിക് സിറിയൻ ബാങ്ക് എംഡി

Posted on: November 19, 2016

cvr-rajendran-big

തൃശൂർ : സി വി ആർ രാജേന്ദ്രനെ കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്.

നേരത്തെ ആന്ധ്ര ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ, കോർപറേഷൻ ബാങ്ക് ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.