ആർ സി എൻ ലണ്ടൻ റീജണൽ ബോർഡിലേക്ക് എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു

Posted on: November 5, 2016

abrahaam-jose-big

ലണ്ടൻ : റോയൽ കോളജ് ഓഫ് നേഴ്‌സിംഗ് (ആർ സി എൻ ) ലണ്ടൻ റീജണൽ ബോർഡിലേക്ക് എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ നേഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് ആർ സി എൻ. ബ്രിട്ടണിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ എബ്രാഹം ജോസ് യുക്മ നേഴ്‌സസ് ഫോറം ദേശീയ പ്രസിഡന്റു കൂടിയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആർ സി എൻ നേതൃത്വനിരയിലേക്ക് മത്സരിക്കുന്നത്. 1916 ൽ ആരംഭിച്ച റോയൽ കോളജ് ഓഫ് നേഴ്‌സിംഗ് ഇന്ന് നാലര ലക്ഷത്തിലേറെ നേഴ്‌സുമാർ അംഗങ്ങളായുള്ള ട്രേഡ് യൂണിയൻ സംഘടനയാണ്.

യൂറോപ്പിലും ആഗോളതലത്തിലും ആരോഗ്യ നയങ്ങളും നേഴ്‌സിംഗ് നയങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ആർ സി എൻ വഹിക്കുന്നത്. ആർ സി എൻ ലണ്ടൻ റീജണിലെ 60,000 ത്തോളം നേഴ്‌സുമാരാണ് വോട്ടർമാർ. ലണ്ടൻ ബോർഡിലേക്കുള്ള ആറ് സീറ്റുകളിൽ എബ്രാഹം ജോസ് ഉൾപ്പടെ 16 സ്ഥാനാർത്ഥികളാണുള്ളത്. ഓൺലൈൻ വോട്ടിംഗിലൂടെയാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. ആർസിഎൻ അംഗങ്ങളായ എല്ലാവർക്കും വോട്ടെടുപ്പിനുള്ള ലിങ്ക് അയച്ചുകഴിഞ്ഞു. നവംബർ 30 ന് ഉച്ചയ്ക്ക് 12 മണിവരെ വോട്ടുരേഖപ്പെടുത്താവുന്നതാണ്.

ഇമെയിലിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പേജ് ഓപ്പണായി വരും. സർനെയിം അടിസ്ഥാനത്തിലാണ് ബാലറ്റ് പേജിൽ പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 16 സ്ഥാനാർത്ഥികളിൽ 13 മനായിട്ടാണ് എബ്രാഹം പൊന്നുംപുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ലണ്ടൻ റീജണിലെ ആർ സി എൻ അംഗങ്ങളായ മലയാളികളുടെ ആത്മമാർത്ഥമായ പിന്തുണയുണ്ടെങ്കിൽ വാശിയേറിയ മത്സരത്തിൽ വിജയിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എബ്രാഹം. (ഫോൺ 07703737073 )