സണ്ണി വർക്കി ഹാർവാഡ് അഡൈ്വസറി കൗൺസിലിൽ

Posted on: October 16, 2016

sunny-varkey-gems-education

ദുബായ് : ജെംസ് എഡ്യൂക്കേഷൻ ചെയർമാനും പ്രവാസി മലയാളിയുമായ സണ്ണി വർക്കിയെ ഹാർവാഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബൽ അഡൈ്വസറി കൗൺസിൽ അംഗമായി നിയമിച്ചു. യൂണിവേഴ്‌സിറ്റിയുടെ ആഗോള വളർച്ചപദ്ധതികൾക്ക് രൂപം നൽകുന്ന ഏറ്റവും ആധികാരികമായ ഉപദേശക സമിതിയാണ് ഗ്ലോബൽ അഡൈ്വസറി കൗൺസിൽ. ലോകമെമ്പാടു നിന്നുമായി 77 അംഗങ്ങളാണ് കൗൺസിലിലുള്ളത്.

പ്രശസ്തമായ ഹാർവാഡ് സർവകലാശാലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സണ്ണി വർക്കി പറഞ്ഞു. വിദ്യാഭ്യാസം സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയുടെ കാഴ്ച്ചപ്പാടുകൾ ജെംസ് എഡ്യുക്കേഷൻ ശൃംഖലയുമായി പങ്കുവെയ്ക്കാൻ കഴിയുന്നത് വലിയകാര്യമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.