രേഷ്മ തോമസിന്റെ ചിത്ര പ്രദർശനം ഡേവിഡ്ഹാൾ ആർട്ട്ഗാലറിയിൽ

Posted on: September 28, 2016

reshma-thomas-imprints-big

കൊച്ചി : രേഷ്മാ തോമസിന്റെ പെയിന്റിംഗുകളുടെ പുതിയ പരമ്പരയായ ഇൻപ്രിന്റ് : മാപ്പിങ് മെമ്മറീസിന്റെ പ്രദർശനം സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ നാലു വരെ ഫോർട്ട്‌കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. 28 മുതൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ ലോകത്തെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ഐ ടി ബി ബെർലിൻ സിഎസ്ആർ കമ്മീഷണർ റീക്ക ജോൺ പ്രോൺസ്‌വെ പ്രദർശനം ഉദ്ഘാടനം ചെയ്യും. സന്ദീപ് ദയാൽ (കോക്‌സ് ആൻഡ് കിംഗ്‌സ്), മൃദുല (ഡേവിഡ് ആർട്ട് ഗാലറി) തുടങ്ങിയവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.

കുട്ടികളുമായുള്ള നമ്മുടെ ഇടപെടലുകൾ, അവർ മുതിരുമ്പോൾ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചുള്ള ശക്തമായ പ്രമേയങ്ങളാണ് പ്രദർശനത്തിലുള്ളത്. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം ഏഴു വരെയാണ് പ്രദർശനം. സെപ്റ്റംബർ 30 ന് സ്‌കൂൾ വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ നടൻ വിനയ്‌ഫോർട്ടും ചിത്രകാരിക്കൊപ്പം പങ്കെടുക്കും.ട്രാവൽ കമ്പനിയായ കോക്‌സ് ആൻഡ് കിംഗ്‌സിന്റെ പിന്തുണയോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

TAGS: Reshma Thomas |