റെജി ജോസഫിന് യുണിസെഫ് – പിഐഐ ഫെലോഷിപ്പ്

Posted on: September 1, 2016

Reji-Joseph-Big

ചെന്നൈ : യുണിസെഫും പ്രസ് ഇൻസിസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലയിലെ തോട്ടംമേഖലയിലെ കുട്ടികളെക്കുറിച്ചുള്ള പഠനത്തിനാണ് റെജിക്ക് ഫെലോഷിപ്പ്. 50,000 രൂപയാണ് ഫെലോഷിപ്പ്.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിക്കുന്ന 69 മത്തെ പുരസ്‌കാരമാണിത്. ഭാര്യ ആഷ്‌ലി തെരേസ ജോസ്, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

ജോൺസൺ പൂവന്തുരുത്ത്, രഞ്ജിത്ത് ജോൺ (ഇരുവരും ദീപിക), മഹേഷ് ഗുപ്തൻ, ജെറിൻ ജോയി (ഇരുവരും മലയാള മനോരമ), സിസി ജേക്കബ്, രമ്യ ഹരികുമാർ, സി. രൺജിത്ത് (മൂന്നു പേരും മാതൃഭൂമി) എന്നിവരും കേരളത്തിൽ നിന്ന് ഫെലോഷിപ്പ് നേടി.