എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വരുമാന ലക്ഷ്യം 4,100 കോടി

Posted on: January 31, 2019

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 4,100 കോടി രൂപയുടെ വരുമാനം. മുന്‍ വര്‍ഷം 3,612 കോടി രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷം 262 കോടി രൂപയായിരുന്ന അറ്റാദായം 250 കോടിയായി കുറയുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വിമാന കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോള്‍ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭത്തിലേക്ക് എത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ധനവില വര്‍ധനയും ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ദ്ധനയാണ് വ്യോമയാന മേഖലയിലെ പ്രതിസന്ധിക്കു കാരണം. നിലവില്‍ 60 റൂട്ടുകളിലായി 90 സര്‍വീസുകളാണുള്ളത്.