സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

Posted on: December 21, 2018

ന്യുഡല്‍ഹി : ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഉത്പന്ന  വിപണനത്തിന് സഹായം നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസുമായി (എഫ്‌ഐഎസ്ഇ) യുമായി ധാരണ പത്രം ഒപ്പുവെച്ചു.

കരാറിന് കീഴില്‍ ആമസോണ്‍ എംഎസ്എമ്മുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിനാവശ്യമായ പ്ലാറ്റ്ഫോമും, ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും നല്‍കുമെന്നും എഫ്‌ഐഎസ്എംഇ ഈ മേഖലയിലെ നയം, ചട്ടങ്ങള്‍, എന്നീ തരങ്ങളിലായിരിക്കും പിന്തുണ നല്‍കുകയെന്നും എഫ്‌ഐഎസ്എംഇ സെക്രട്ടറി ജനറല്‍ അനില്‍ ഭരദ്വാജ് വ്യക്തമാക്കി.

സഹകരണ പദ്ധതിക്ക് കീഴില്‍ ഇരു സ്ഥാപനങ്ങളും തമ്മില്‍ സഹകരിച്ചുകൊണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം വഴി ഉത്പന്നങ്ങള്‍ ആഭ്യന്തര വിദേശ വിപണികളില്‍ വിറ്റഴിക്കാന്‍ എംഎസ്എംഇ കള്‍ക്ക് സഹായമാകുന്ന വിവിധ വര്‍ക്‌ഷോപ്പുകളും പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ആമസോണിന്റെയും എഫ്‌ഐഎസ്എമിയുടെയും വിദഗ്ധരില്‍ നിന്ന് ചരക്കു നീക്കം, ഉത്പന്ന വിവര പട്ടിക തയാറാക്കല്‍, നികുതി അടവ്, ഇ കൊമേഴ്സ് വില്‍പ്പന തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശങ്ങള്‍ നേടാനും എംഎസ്എമ്മികള്‍ക്കു അവസരമുണ്ടാകും.

അടുത്തിടെ എംഎസ്എമ്മികള്‍ക്കു മാത്രമായി പ്രത്യേക വില്‍പ്പന ദിനം ആമസോണ്‍ ഇന്ത്യ സംഘടിപ്പിച്ചിരുന്നു. എല്ലാ സൂക്ഷ്മ,ചറുകിട, ഇടത്തരം ബിസിനസ്സുകള്‍ക്കും, ഗുണഫലങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്തുവാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നും, വിപണിയില്‍ മികച്ച ആവശ്യകതയുള്ള നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഈ സംരംഭങ്ങളുടേതെന്നും, ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസ് ഡയറക്ടര്‍ ഗോപാല്‍ പിള്ള പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ആയിരക്കണക്കിന് കച്ചവടക്കാര്‍ വില്പനനയുടെ ഭാഗമായതായും ആമസോണ്‍ ഇന്ത്യയില്‍ നാല് ലക്ഷം വില്‍പനക്കാര്‍ ഉള്ളതില്‍ 3.5ലക്ഷവും ചെറുകിട ഇടത്തരം വില്പനക്കാരാണ് എന്നും അദ്ദേഹം അറിയിച്ചു.

TAGS: Amazon.in |