ബൈജൂസില്‍ നിക്ഷേപിക്കാന്‍ രാജ്യാന്തര കമ്പനികള്‍

Posted on: December 18, 2018

ബംഗലുരു : രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സാങ്കേതികവിദ്യാ സംരംഭമായ ബൈജൂസില്‍ രാജ്യാന്തര ഇന്റര്‍നെറ്റ് എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പായ നാസ്‌പേഴ്‌സിന്റെയും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെയും (സിപിപിഐബി) 54 കോടി ഡോളറിന്റെ (ഏകദേശം 3780 കോടി രൂപ) നിക്ഷേപം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണിത്.

നാസ്‌പേഴ്‌സും സിപിപിഐബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് ബൈജൂസിന്റെ നിക്ഷേപ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും കൂടുതല്‍ കാര്യക്ഷമതയാര്‍ന്ന ട്യൂട്ടര്‍ ആപ്പുകള്‍ പുറത്തിറക്കാനുള്ള അവസരമാണിതെന്നും സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

TAGS: Byjus App | CPPIB | Naspers |