സര്‍ക്കാര്‍ ഇനി വാങ്ങുക ഇന്ത്യന്‍ വാഹനങ്ങള്‍

Posted on: December 10, 2018

 

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വാഹനം വാങ്ങുമ്പോള്‍ രാജ്യത്തുതന്നെ നിര്‍മിച്ചതും 65 ശതമാനമെങ്കിലും ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളുള്ളതുമായവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന വ്യവസ്ഥ ഘനവ്യവസായ മന്ത്രാലയം നിര്‍ബന്ധമാക്കി. ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളില്‍ 60 ശതമാനമെങ്കിലും രാജ്യത്തിനകത്തുനിന്ന് നിന്നുള്ളവയായിരിക്കണം. പുതുക്കിയ വ്യവസ്ഥകള്‍ നിലവില്‍ വന്നു. 2019 മാര്‍ച്ച് 31 നാണ് ഇനി ഇതു പുനംപരിശോധിക്കുക.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇരു, മുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനുകളുള്ള വാഹനങ്ങളാണ് ഇതില്‍ പെടുക.