കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Posted on: December 8, 2018

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ നിയമിതനായി. അരവിന്ദ് സുബ്രഹ്മണ്യന്‍ ഒഴിഞ്ഞതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ (ഐ എസ് ബി ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് നിലവില്‍.

ഐ എ ടി, ഐ ഐ എം എന്നിവിടങ്ങളില്‍ നിന്ന് ഉന്നത റാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് പി എച്ച് ഡി നേടിയിട്ടുണ്ട്. മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ കീഴിലാണ് അദ്ദേഹം പി എച്ച് ഡി നേടിയത്. നേരത്തെ ന്യൂയോര്‍ക്കില്‍ ജെ. പി മോര്‍ഗന്‍ ചെയ്‌സില്‍ കണ്‍സള്‍ട്ടന്റായിരുന്നു.