ബിസിനസ് വിസ കാലാവധി 15 വര്‍ഷമാക്കും

Posted on: December 5, 2018

ന്യൂഡല്‍ഹി : ബിസിനസ് വിസ 15 വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കാന്‍ ഇന്ത്യ തീരുമാനിച്ചു. 5 വര്‍ഷം വീതമായിരിക്കും വിസ നല്‍കുക. അതുപോലെ അടിയന്തര ഘട്ടങ്ങളില്‍ സാധാരണ വിസ മെഡിക്കല്‍ വിഭാഗത്തിലേക്കു മാറ്റി നല്‍കാനും തീരുമാനമായി.

ഇ വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനയുണ്ടായതായി ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 2015 ല്‍ 5.17 ലക്ഷമായിരുന്നത് കഴിഞ്ഞ 30 ന് 21 ലക്ഷമായി. വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കാനുള്ള നിബന്ധനകളും ഉദാരമാക്കി.

TAGS: Business Visa |