വിമാനത്താവള സുരക്ഷക്ക് നിര്‍മിത ബുദ്ധി

Posted on: November 30, 2018

ന്യൂഡല്‍ഹി : രാജ്യത്തെ 61 വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള അര്‍ധ സൈനിക വിഭാഗമായ സിഐഎസ്എഫ് ( സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ) നിര്‍മിത ബുദ്ധിയും ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് ഒരുങ്ങുന്നു.

പരിശോധനക്ക് നിര്‍മിത ബുദ്ധിയും ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയുള്ള ഗേറ്റുകള്‍ സ്ഥാപിക്കും. ലഗേജ് പരിശോധനക്ക് ആധുനിക സിടി സ്‌കാന്‍ യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും.