സാംസംഗ് ഇന്ത്യ ആയിരം എന്‍ജിനീയര്‍മാര്‍ക്ക് നിയമനം നല്‍കുന്നു

Posted on: November 29, 2018

മുംബൈ : സാംസംഗ് വിവിധ ഐഐടികളില്‍ നിന്നും 300 ലേറെ എന്‍ജിനീയര്‍മാര്‍ക്ക് പ്ലേസ്‌മെന്റ് നല്‍കാനൊരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മഷീന്‍ ലേര്‍ണിംഗ്, ഐഒടി, ക്യാമറ സാങ്കേതികവിദ്യ എന്നീ മേഖലകള്‍ വളര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണിത്. ബംഗലുരു, ഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലാണ് സാംസംഗിന് ആര്‍&ഡി കേന്ദ്രങ്ങളുള്ളത്. ഹൈദരാബാദ്, ധന്‍ബാദ്, ഗാന്ധിനഗര്‍, പാറ്റ്‌ന, ഭുവനേശ്വര്‍, ജോധ്പൂര്‍ തുടങ്ങിയ ഐഐടികളില്‍ നിന്നാണ് പ്ലേസ്‌മെന്റ് നടത്തുക.

സാങ്കേതിക വിദ്യ, നവീനമായ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനും നിര്‍മ്മാണത്തിനുമായി എന്‍ജിനീയര്‍മാരെ നിയമിക്കുമെന്നും ഇന്ത്യയിലെ ഗവേഷണ മേഖല ശക്തമാക്കുമെന്നും സാംസംഗ് എച്ച്ആര്‍ മേധാവി സമീര്‍ വാധവാന്‍ പറഞ്ഞു.

ഐഐടികളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം സാംസംഗ് പ്ലേസ്‌മെന്റ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഐഐടികള്‍ക്ക് പുറമേ പ്രധാനപ്പെട്ട എന്‍ജിനീയറിംഗ് കോളേജുകളായ ബിറ്റ്‌സ് പിലാനി, എന്‍ഐടികള്‍, ഡല്‍ഹി സാങ്കേതിക സര്‍വകലാശാല, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പ്ലേസ്‌മെന്റ് നടത്തും. ഇവിടങ്ങളില്‍ നിന്നായി 1000 എന്‍ജിനീയര്‍മാര്‍ക്കായിരിക്കും  പ്ലേസ്‌മെന്റ് നല്‍കുക. നേരത്തെ 3 വര്‍ഷത്തിനുള്ളില്‍ 2500 എന്‍ജിനീയര്‍മാര്‍ക്ക് നിയമനം നല്‍കുമെന്ന് നേരത്തെ സാംസംഗ് വ്യക്തമാക്കിയിരുന്നു.

TAGS: Samsung |