മക്‌ഡോണള്‍ഡ്‌സ് ഫ്രൊഞ്ചൈസികള്‍ ഏഴരക്കോടിയുടെ ജി എസ് ടി വെട്ടിപ്പ് നടത്തി

Posted on: November 21, 2018

ന്യൂഡല്‍ഹി : ചരക്ക്, സേവന നികുതി ജി എസ് ടിയിലെ ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു നല്‍കാതെ മക്‌ഡോണള്‍ഡ്‌സ് ഫ്രൊഞ്ചൈസികള്‍ തട്ടിയത് 7.49 കോടി രൂപ. ജി എസ് ടിയുടെ ഗുണഫലം ഉറപ്പാക്കാന്‍ രൂപീകരിച്ച ദേശീയ അമിതലാഭ വിരുദ്ധ  അതോററ്റിയുടെതാണ് കണ്ടെത്തല്‍. കേരളത്തിലെ കടകള്‍ വഴി 13.34 ലക്ഷം രൂപ തട്ടിയതായും അതോറിറ്റി വ്യക്തമാക്കി. എ സി റസ്റ്ററന്റുകളിലെ 18% നികുതിയും ഒറ്റയടിക്ക് 5 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

2017 നവംബര്‍ 15 മുതല്‍ നടപ്പാക്കിയ ഇളവിന്റെ ആനുകൂല്യം ഉപഭോക്താകള്‍ക്കു നല്‍കാതെ ബില്ല് ഈടാക്കിയെന്നു അതോറിറ്റി അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നു 4 കോടിയോളം രൂപയും കര്‍ണാടകയില്‍ നിന്ന് 1.18 കോടി രൂപയും വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മക്‌ഡോണള്‍ഡിന് 10 സംസ്ഥാനങ്ങളിലാണ് ജി എസ് ടിയുടെ റജിസ്‌ട്രേഷനുളളത്.

TAGS: GST | McDonalds |