ഇന്ത്യന്‍ ആയുര്‍വേദ വിപണി 2025 ടെ 13 ബില്യണ്‍ ഡോളര്‍ പിന്നിടും

Posted on: November 20, 2018

കൊച്ചി : ഇന്ത്യന്‍ ആയുര്‍വേദ മേഖല 2015ല്‍ നാല് ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2025 ടെ 13 ബില്യണ്‍ ഡോളറെന്ന നാഴികക്കല്ല് പിന്നിടും. ഈ മുന്നേറ്റത്തിനു കൂടുതല്‍ ശക്തിയേകിക്കൊണ്ട് 16 ശശതമാനം വളര്‍ച്ച ഇന്ത്യന്‍ ആയുര്‍വേദ വ്യവസായം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സി ഐ ഐയുടെ ഒരു പഠനമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 ഇന്ത്യന്‍ ആയുര്‍വേദ വിപണിയില്‍ 75 ശതമാനവും ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ സംഭാവനയായിരിക്കും എന്നും കേവലം 25 ശതമാനം മാത്രമായിരിക്കും സേവന മേഖലയുടെ സംഭാവനയെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. വിവിധ രീതികളിലുള്ള ആയുര്‍വേദ സംവിധാനങ്ങള്‍, സുഖ ചികില്‍സ, മെഡിക്കല്‍ ടൂറിസം സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

സിഐഐ കേരള ചെയര്‍മാന്‍, ഡോ. എസ്. സജികുമാര്‍, ബിഫ ഡ്രഗ് ലബോറട്ടറീസ് മാനേജിങ് ഡയറക്ടര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, പുനര്‍നവ ആയുര്‍വേദ ഹോസ്പിറ്റല്‍ എംഡി ഡോ. എ.എം. അന്‍വര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല ജോയിന്റ് ജനറല്‍ മാനേജര്‍ പി. രാജേന്ദ്രന്‍, കേരള ആയുര്‍വേദ ഫാര്‍മസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. അനില്‍കുമാര്‍, വേദസൂത്ര ഹെര്‍ബല്‍ ഹെല്‍ത്ത്‌കെയര്‍ സിഎംഡി ബിജോയ് കുമരന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS: CII |