അപ്പോളോ ടയേഴ്‌സ് ഹംഗറി പ്ലാന്റിൽ നിന്നും വാണിജ്യോത്പാദനം തുടങ്ങി

Posted on: October 2, 2018

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് ഹംഗറി പ്ലാന്റിൽ നിന്നും വാണിജ്യോത്പാദനം തുടങ്ങി. ആദ്യ ടയർ (അപ്പോളോ എൻഡുറൻസ് ആർടി എച്ച്ഡി 385/65 ആർ 22.5) ബെൽജിയത്തിലെ കൺസ്ട്രക്ഷൻ ഉപകരണങ്ങൾ ട്രാൻസ്‌പോർട്ട് ചെയ്യുന്ന പിസെൻസ് ആൻഡ് സോനെൻ കമ്പനിയുടെ ട്രക്കിൽ ഘടിപ്പിച്ചു. മികച്ച വിലയും ഗുണനിലവാരവുമുള്ള ടയറുകളാണ് അപ്പോളോയുടേതെന്ന് പിസെൻസ് ഉടമകൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷമാണ് അപ്പോളോ യൂറോപ്പിലെ ട്രക്ക് ടയർ വിപണിയിൽ പ്രവേശിച്ചത്. അപ്പോളോ ടയേഴ്‌സിന് ഇപ്പോൾ 2 ശതമാനം വിപണിവിഹിതമുണ്ട്. ട്രക്ക് ടയറുകളുടെ നിർമാണത്തകരാറുകൾക്ക് 5 വർഷത്തെ വാറന്റിയും അപ്പോളോ നൽകുന്നുണ്ട്.

TAGS: Apollo Tyres |