പൊതുമേഖല ബാങ്കുകള്‍ക്ക് പുതിയ സാരഥികള്‍

Posted on: September 20, 2018

ന്യൂഡല്‍ഹി : രാജ്യത്തെ 10 പൊതുമേഖലകളില്‍ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ് ബി ഐ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍മാരായ പദ്മജാ ചുന്ദ്രുവിനെ ഇന്ത്യന്‍ ബാങ്കിലും മൃത്യുഞ്ജയ് മഹാപത്രയെ സിന്‍ഡിക്കറ്റ് ബാങ്കിലും പല്ലവ് മഹാപത്രയെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ജെ. പക്കീര്‍ സാമിയെ ആന്ധ്രാ ബാങ്കിലും ഖമ്മം ശേഖറെ ദേനാ ബാങ്കിലും എം ഡിയും സി ഇഒയുമായി നിയമിച്ചു.

സിന്‍ഡിക്കേറ്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.എസ് മല്ലികാര്‍ജുന റാവുവിനെ അലഹബാദ് ബാങ്കിലും അലഹബാദ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരിശങ്കറെ പഞ്ചാബ് എക്‌സിക്യൂട്ടീവ് ആന്‍ഡ് സിന്ധ് ബാങ്കിലും ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എസ് രാജീവിനെ ബാങ്ക് ഓഫ് മഹാരാഷ്ടട്രയിലും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അതുല്‍കുമാര്‍ ഗോയലിനെ യൂക്കോ ബാങ്കിലും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ പ്രധാനെ അതേ ബാങ്കിലും നിയമിച്ചിട്ടുണ്ട്.

TAGS: Banks |