ഉപാസി സമ്മേളനം 29 ന്

Posted on: September 20, 2018

കൊച്ചി : യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ(ഉപാസി)യുടെ 125-ാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 ന് നടക്കും. ഉച്ചക്കഴിഞ്ഞ് 3.30 ന് തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള ഗ്ലെന്‍വ്യൂ ഉപാസി ഓഫീസിലാണ് സമ്മേളനം.

ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും. സിംഗപ്പൂര്‍ ഓളം ഗ്രൂപ്പ് സഹ സ്ഥാപകനും സി ഇ ഒയും വേള്‍ഡ് ബിസിനസ് കൗണ്‍സില്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ചെയര്‍മാനുമായ സണ്ണി വര്‍ഗീസ് ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിന്‍ഡ്‌സ് ഓഫ് ചെയ്ഞ്ച് എന്ന വിഷയത്തില്‍ 28,29 തീയതികളില്‍ പ്രത്യേക ഉച്ചകോടിയും സംഘടിപ്പിക്കും.