ടേബിൾസ് യോയോസോയുമായി ധാരണാപത്രം ഒപ്പുവെച്ചു

Posted on: August 19, 2018

യിവു (ചൈന) : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബിൾസും ചൈനീസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ യോയോസോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ടേബിൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും യോയോസോ സ്ഥാപക മാ ഹുവാനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ലോകമെമ്പാടുമുള്ള ആയിരത്തോളം സ്‌റ്റോറുകളിലൂടെ 5000 ൽപ്പരം ഫാഷൻ ലൈഫ്‌സ്റ്റൈൽ ഉത്പന്നങ്ങളാണ് യോയോസോ ബ്രാൻഡിൽ വിപണനം ചെയ്യപ്പെടുന്നത്. യോയോസോ ഷോറൂമുകളിലൂടെ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ ഫാഷൻ ലൈഫ്‌സ്റ്റൈൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാനാണ് ടേബിൾസ് ഉദേശിക്കുന്നതെന്ന് അദീബ് അഹമ്മദ് വിശദീകരിച്ചു.

ലോകത്തിലെ അതിദ്രുതം വളരുന്ന രാജ്യമായ ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നത് വലിയകാര്യമാണെന്ന് യോയോസോ സ്ഥാപക മാ ഹുവാൻ പറഞ്ഞു.

TAGS: Tablez | Yoyoso |