സോഫ്റ്റ്ബാങ്കിന് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് 148 കോടി ഡോളര്‍ ലാഭം

Posted on: August 8, 2018

ന്യൂഡല്‍ഹി : ടെക്‌നോളജി നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 49 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പന്യൂഡല്‍ഹി : ടെക്‌നോളജി നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 49 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ നേടിയ ഹൃസ്വകാല മൂലധനനേട്ടമാണ് സഹായകമായത്.

ഫ്‌ളിപ്കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റതിലൂടെ 148 കോടി ഡോളറിന്റെ (ഏതാണ്ട് 10,200 കോടി രൂപ) നേട്ടമാണ് സോഫ്റ്റ് ബാങ്കിന് ലഭിച്ചത്. 2017 ഓഗസ്റ്റിലാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയത്. 250 കോടി ഡോളറാണ് മുതല്‍മുടക്കിയത്.

2018 മെയ് മാസം ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍ട്ട്മാര്‍ട്ട് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാണ്ട് 400 കോടി ഡോളര്‍ ലഭിക്കുമെന്ന് ഉറപ്പായി. ഫ്‌ളിപ്കാര്‍ട്ടില്‍ 19.95 ശതമാനം ഓഹരികളാണ് സോഫ്റ്റ്ബാങ്കിനുള്ളത്. ഏതാണ്ട് 4,450 കോടി രൂപ ഹൃസ്വകാല മൂലധന നേട്ട നികുതിയായി സോഫ്റ്റ് ബാങ്ക് അടയ്‌ക്കേണ്ടി വരും.

TAGS: Flipcart | SoftBank |